| About BST

ക്രിസ്തുവിന്റെ സ്നേഹത്തിൽ ദൈവഭയത്തിൽ ദൈവത്തിന്റെ സർവ്വായുധവർഗ്ഗം ധരിച്ച് ശത്രുവിനോടെതിർത്തു നില്ക്കാൻ ദൈവം നമ്മെ സഹായിക്കട്ടെ. ഈ ഗ്രൂപ്പിന്റെ നിയമാവലി :- 1) മഹാദൈവവും രക്ഷിതാവും കർത്താവുമായ യേശുക്രിസ്തുവിന്റെ മഹത്വവും അവൻ തന്റെ സഭയ്ക്കായിട്ടു പരിശുദ്ധാത്മാവിനാൽ ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന ഉപദേശവിഷയങ്ങളുമാണ് ഈ ഗ്രൂപ്പിന്റെ പ്രധാന വീക്ഷണം. അവയെ ക്രിസ്തുവിന്റെ സ്നേഹത്തിലുള്ള സംവാദത്തിലൂടെ പ്രചരിപ്പിക്കുകകയാണ് ഈ ഗ്രൂപ്പിന്റെ ആത്യന്തിക ലക്ഷ്യം. 2) ദുരുപദേശങ്ങളെ നേരിട്ടോ അല്ലാതെയോ പ്രോത്സാഹിപ്പിക്കുന്ന യാതൊരുവിധ പോസ്റ്റുകളും ഈ ഗ്രൂപ്പിൽ പരസ്യപ്പെടുത്തുന്നതല്ല. എങ്കിലും അത്തരം വിഷയങ്ങൾ ചോദ്യരൂപത്തിലോ ചർച്ചയ്ക്കോ പഠനത്തിനോ സഹായകമായരീതിയിൽ പോസ്റ്റ് ചെയ്യാവുന്നതാണ്. 3) മലയാള ഭാഷയായിരിക്കും ഈ ഗ്രൂപ്പിന്റെ പ്രധാന ഭാഷാമാധ്യമം എങ്കിലും ഇംഗ്ലീഷും ദ്വിതീയ തലത്തിലുള്ള ഭാഷ ആയിട്ട് ഉപയോഗിക്കാം. മലയാളം ഇംഗ്ലീഷ് ലിപി മാറ്റിയെഴുതാതെ മലയാളം ലിപിയിൽ തന്നെ എഴുതുവാൻ ശ്രമിക്കണം. പ്രമാണ ഉറവിടം കാണിക്കുന്നതിനും ഏതെങ്കിലും ഗ്രന്ഥത്തില് നിന്നും ഉദ്ധരിക്കുക ആണെങ്കില് ഭാഷ നിബന്ധന ബാധകമല്ല. 4) യാതൊരുവിധ വ്യക്തിഹത്യയും ഇവിടെ അനുവദനീയമല്ല. വ്യക്തികൾ എന്നത് ഈ ഗ്രൂപ്പിലെ online അംഗങ്ങളെയാണ് സൂച്ചിപ്പിക്കുന്നതു. 5) ആശയങ്ങളെ ആശയം കൊണ്ട് നേരിടുക എന്നതാണ് ഇവിടെ നടക്കുന്ന സംവാദത്തിന്റെ രീതി. വ്യക്തിപരമായി ഇടിച്ച് താഴ്ത്തുന്ന ഭാഷ പ്രയോഗങ്ങൾ അസഭ്യവാക്കുകൾ ഉപയോഗിക്കാൻ പാടില്ല. നിലവാരം കുറഞ്ഞ ഭാഷാപ്രയോഗങ്ങൾ ഉപയോഗിക്കാതിരിക്കുക. 6) ചർച്ചാവേളയിൽ ആശയങ്ങളെ ഖണ്ഡിക്കുന്നതിനുവേണ്ടി വ്യക്തിയുടെ സ്വകാര്യ ജീവിത വെളിപ്പെടുത്തലുകൾ ഒരിക്കലും അനുവദനീയമല്ല. ബൈബിൾ പ്രമാണങ്ങളും പണ്‌ഡിതോചിതമായ ഗ്രന്ഥങ്ങളും സാമാന്യ ബുദ്ധിയും യുക്തിയും ഉപയോഗിച്ച് വാദം സ്ഥാപിക്കുകയോ ഖണ്ഡിക്കുകയോ ചെയ്യുക. 7) ഏതെങ്കിലും ഉപദേശപരമായ വിഷയങ്ങളെ സ്ഥാപിക്കുന്നതിന് വേണ്ടി ഒരു സമൂഹത്തെയോ അതിലെ വ്യക്തികളെയോ അടിച്ചാക്ഷേപിക്കാൻ പാടുള്ളതല്ല. എന്നാൽ, വിഷയപരമായ തെളിവുകൾക്കായി യോജിച്ച വീഡിയോ ക്ലിപ്പുകളും വ്യക്തികൾ പറഞ്ഞ ഉദ്ധരണികള് ഉപയോഗിച്ചു വാദങ്ങളെ തെളിയിക്കാം. 8) ചര്ച്ച ചെയ്യുന്ന പോസ്റ്റിലെ വിഷയത്തിൽ നിന്നുകൊണ്ട് തുടരുകയും അതിന്റെ ഒരു സ്വാഭാവിക അവസാനം വരെ വിഷയം മാറ്റാതെ പോകുക. ചർച്ചാവേളയിലെ ഏതെങ്കിലും ഒരു കമന്റ് screenshot ആയെടുത്ത് മുഖ്യമായ പോസ്റ്റാക്കിയിട്ടു ചർച്ച വഴിതിരിച്ച് വിടാതിരിക്കുക. ചർച്ചാവേളയിൽ പോസ്റ്റുമായി ബന്ധമില്ലാത്ത വിഷയമാണ് ഉരുത്തിരിഞ്ഞു വരുന്നതെങ്കില് വേറൊരു പോസ്റ്റാക്കിയിട്ടു ചർച്ച ചെയ്യുക. 9) ആനുകാലിക വാർത്തകൾ സംഭവങ്ങൾ പരസ്യങ്ങൾ പോസ്റ്റുചെയ്യുന്നതിനുള്ള ഒരു ഗ്രൂപ്പല്ല ഇത്. എങ്കിലും ആനുകാലിക സംഭവങ്ങളുടെ വചനപ്രകാരമുള്ള വിശകലനങ്ങളടങ്ങിയ പോസ്റ്റുകളെ ഇവിടെ പ്രോത്സാഹിപ്പിക്കുന്നു. 10) വചനാധിഷ്ഠിതമായതും ആത്മീയവർധനയ്ക്കു കരണിയവുമാകുന്ന ധ്യാനചിന്തകളെ സ്വാഗതം ചെയ്യുന്നു. അത്തരത്തിലുള്ള പോസ്റ്റുകളുടെ ഗുണദോഷം വിലയിരുത്തി അവയെ അഡ്മിൻ approve ചെയ്യുന്നതായിരിക്കും. 11) ചർച്ചാവേളയിൽ ഗ്രൂപ്പിലെ ഒരംഗത്തിനെ മറ്റൊരു അംഗം താക്കീതു ചെയ്യുകയോ, കമന്റ് ചെയ്യുന്നതില് നിന്നും വിലക്കുകയോ, ഗ്രൂപ്പിൽ നിന്ന് പുറത്തുപോകുവാന് ആവിശ്യപ്പെടുകയോ, ആക്ഷേപിക്കുകയോ ചെയ്യുവാന് പാടില്ല.

No comments:

Post a Comment