Wednesday, September 4, 2019

കൊടിത്തോട്ടത്തിന്റെ ബ്രദറൺ സമൂഹത്തിനു നേരെയുള്ള കടന്നാക്രമണങ്ങള്‍ക്ക് ഉള്ള ബി‌എസ്‌ടിയുടെ നിലപാട്

ഇപ്പോൾ ഇവിടെ നടന്നു കൊണ്ടിരിക്കുന്നത് പെന്തക്കോസ്തു ബ്രദറൺ ഉപദേശങ്ങളുടെ
വിരുദ്ധമായ കാഴ്ചപ്പാടിനെ പറ്റിയുള്ള ചർച്ചകൾ അല്ല.  IPC സഭയിലെ അംഗമായിരിക്കുന്ന അനിൽ കൊടിത്തോട്ടം ബ്രദറുകാരെ വളരെ മോശമായ രീതിയിൽ ആക്രമിക്കുന്ന അപകടകരമായ സ്ഥിതിവിശേഷമാണ്.  ഒരു പാസ്റ്റർ എന്ന നിലവാരത്തിൽ നിന്നും വളരെ താണ് ബ്രദറൺ സമൂഹത്തെ  വൃത്തികെട്ടവന്മാർ എന്നും വിവരമില്ലാത്തവർ എന്നും സഹോദരനെ കശാപ്പു ചെയ്യുവാൻ മടിയില്ലാത്ത “ക്രിമിനലുകൾ“ എന്നും  ലൈവുകളിൽ വന്ന് നിരന്തരം ആക്ഷേപിച്ചുകൊണ്ട് ഇരിക്കുമ്പോൾ അതിന് മറുപടി മാത്രമേ BST നൽകുന്നൊള്ളു അതിൽ പെന്തക്കോസ്തു സമൂഹത്തെ ഒരു രീതിയിലും ഞങ്ങൾ പരാമർശിക്കുന്നില്ല.



കേരളക്കര മാനിക്കുന്ന കെ വി സൈമൺ സാറിനെ സരസ്വതി പൂജകൻ എന്ന് വിളിച്ച് ആക്ഷേപിക്കുമ്പോൾ ഹിന്ദു മതത്തിലെ ആ കാലത്തെ പ്രഗത്ഭന്മാരായ ‌വാഗ്മികളുമായി, സന്യാസവരന്മാരുമായി ക്രിസ്തീയ സമൂഹത്തിനായി അദ്ദേഹം നടത്തിയ സംവാദങ്ങളും അതു മൂലം ഉണ്ടായിട്ടുള്ള വിജയങ്ങളും എന്തിനുവേണ്ടി ആയിരിന്നു?

കെ വി എസ് ഒരു പണ്ഡിതനല്ല എന്നാണ് ഈ പുള്ളി പറയുന്നത്.  സൈമൺ സാർ പാശ്ചാത്യ പുസ്തകങ്ങൾ കോപ്പി അടിച്ചാണ് പല കൃതികളും ഉണ്ടാക്കിയത് എന്നാണ് അത് എത്ര വില കുറഞ്ഞ ഒരു ആക്ഷേപം ആണ്?  അദ്ദേഹത്തിന്റെ കൃതി ആയ വേദവിഹാരം എങ്കിലും കോപ്പി അടിച്ച് ഉണ്ടാക്കിയത് അല്ല എന്ന് മഹാ പണ്ഡിതനായ കൊടിത്തോട്ടം സമ്മതിച്ചു തരുമോ ആവോ?  മൂന്നൂറില്‍ പരം ക്രിസ്തീയ ഗാനങ്ങളും മുപ്പതില്‍ അധികം ക്രിസ്തീയ പുസ്തകങ്ങളും ഒരു മഹാകാവ്യവും രചിച്ചവന്‍ പണ്ഡിതന്‍ അല്ല  എന്നു സാമാന്യ ബോധമുള്ള ആരെങ്കിലും പറയുമോ?

ഞങ്ങൾ ആരും മഹതിയാം ബാബിലോൺ എന്ന പുസ്തകം കെ ഈ ഏബ്രാഹാം സാർ പാശ്ചാതൃരിൽ നിന്നും കോപ്പി അടിച്ച് ഉണ്ടാക്കിയത് ആണ് എന്ന് ഇതുവരെ പറഞ്ഞിട്ടില്ല.  അതൊക്കെ അതതു കാലഘട്ടത്തിലെ വിശ്വാസികളെ വചനത്തിൽ ഉറപ്പിക്കേണ്ടതിനും പ്രബുദ്ധരാക്കേണ്ടതിനും സഭയുടെ വളർച്ചയ്ക്കും വളരെ പ്രയോജനപ്പെട്ടു എന്നത് നന്ദിയോട് സ്മരിക്കാൻ മാത്രമേ കഴിയുകയൊള്ളു.

ഇപ്പോൾ കൊടിത്തോട്ടം യേശുക്രിസ്തുവിന്റെ മനുഷ്വത്യത്തെ (incarnation of Christ) നിഷേധിക്കുന്ന ഒരു  ദുരുപദേശവും ആയി ഇറങ്ങിയിട്ടുണ്ട്.

2 യോഹന്നാൻ 1 : 7. "യേശുക്രിസ്തുവിനെ ജഡത്തിൽ വന്നവൻ എന്നു സ്വീകരിക്കാത്ത വഞ്ചകന്മാർ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കുന്നുവല്ലോ. വഞ്ചകനും എതിർക്രിസ്തുവും ഇങ്ങനെയുള്ളവൻ ആകുന്നു."

ഇദ്ദേഹം ആരാണ് എന്നത് വേദപുസ്തകം ഈ അവസ്ഥയിൽ വെളിവാക്കുന്നുണ്ട്, അതുകൊണ്ട് എല്ലാവരും ജാഗ്രത ഉള്ളവർ ആയിരിക്ക എന്ന് ഓർപ്പിക്കുന്നു.

No comments:

Post a Comment