Sunday, October 13, 2019

ഉൽപ്രാപണവും മഹത്വപ്രത്യക്ഷതയും തമ്മിലുള്ള വിത്യാസം

ഉൽപ്രാപണത്തിൽ വിശ്വാസികൾ ക്രിസ്തുവിനെ കണ്ടുമുട്ടുംആകാശത്തിൽ . (1തെസ്സ.4:17)മഹത്വപ്രത്യക്ഷതയിൽ ക്രിസ്തു ഒലിവുമലയിൽ ഇറങ്ങും. അങ്ങനെ യിസ്രായേലിൽ കാത്തിരിക്കുന്നവർ (ദാനി.12:12)ക്രിസ്തുവിനെ ഭൂമിയിൽ വച്ച് കണ്ടുമുട്ടും.  ഈ രണ്ടു സന്ദർഭങ്ങളും ഏഴു വർഷങ്ങൾക്ക് മുമ്പും പിമ്പുമാണ്. ആകയാൽ സഭ മഹാപീഡനത്തിൽ കടക്കുകയില്ല.
ഉൽപ്രാപണസമയത്തു ഒലിവുമലയ്ക്ക് യാതൊരു മാറ്റവും ഉണ്ടാകുന്നതായി പറഞ്ഞിട്ടില്ല. എന്നാൽ കർത്താവ് ഭൂമിയിലേക്ക് വരുമ്പോൾ ഒലിവുമല പിളരുകയും വലിയൊരു താഴ്വര ഉളവാക്കുകയും ചെയ്യും. (സെഖ.14:4,5) ആകയാൽ ഇവ രണ്ടും വ്യത്യസ്തമായ രണ്ടു സംഭവങ്ങളാണ്.
ഉൽപ്രാപണത്തിൽ ജീവനോടിരിക്കുന്ന വിശുദ്ധന്മാർ എടുത്തുകകൊള്ളപ്പെടുന്നു. ഭൂമിയിലേക്കുള്ള വരവിൽ അങ്ങനെയൊന്നും സംഭവിക്കുന്നില്ല.
ഉൽപ്രാപണവേളയിൽ വിശുദ്ധന്മാർ സ്വർഗ്ഗത്തിലേക്ക് പോകുന്നു.  എന്നാൽ കർത്താവിന്റെ ഭൂമിയിലേക്കുള്ള വരവിൽ വിശുദ്ധന്മാർ കൂടെ ഭൂമിയിലേക്ക് വരുന്നു. (സെഖ.14:5) കൂടെ വരണമെങ്കിൽ  അതിനുമുമ്പേ എടുത്തുകൊല്ലപ്പെടണമല്ലോ.
ഉൽപ്രാപണവേളയിൽ വിശുദ്ധന്മാർ എല്ലാവരും എടുത്തുകൊല്ലപ്പെടുമെന്നതിനാൽ (1കോരി.15:52) അപ്പോൾ വിശുദ്ധന്മാർ ആരും ഭൂമിയിൽ ശേഷിക്കുന്നില്ല. കർത്താവ് ഭൂമിയിലേക്ക് ഇറങ്ങുമ്പോൾ വിശുദ്ധന്മാർ കർത്താവിനോടൊപ്പം ഭൂമിയിൽ ഉണ്ടായിരിക്കും. (ദാനി.12:12) അവർ ബുദ്ധിയുള്ള കന്യകമാരും ആണ്. (മത്താ.25:1-10)
ഉൽപ്രാപണസമയത്തു ജാതികളുടെമേൽ ന്യായവിധി ഉണ്ടാകുന്നില്ല. ജനം പാപത്തിൽ തന്നെ തുടർന്നുകൊണ്ടിരിക്കും. ഭൂമിയിലേക്കുള്ള വരവിൽ ജാതികളുടെ ന്യായവിധി നടക്കും. (മത്താ.25:31-46 / യോവേ.3:1-4,12  തന്നിമിത്തം നീതി സ്ഥാപിക്കപ്പെടും. സമാധാനം ഭൂമിയിൽ കൈവരികയും ചെയ്യും.
സഭയുടെ ദൈവക്രോധദിവസത്തിനുമുമ്പുള്ള  വിടുതലായി കാണിച്ചിരിക്കുന്നു. കർത്താവ് ഭൂമിയിലേക്കുള്ള വരവ്  പീഡനകാലവിശുദ്ധന്മാർക്കുള്ള വിടുതലാണ്.
ഉൽപ്രാപണം ആസന്നമാണ്. ഏതു നിമിഷവും സംഭവിക്കാം. എന്നാൽ കർത്താവിന്റെ മഹത്വപ്രത്യക്ഷതയ്ക്ക് മുമ്പ് പല അടയാളങ്ങളും നടക്കണം. അത് യാദൃശ്ചികമല്ല.
സഭയുടെ ഉൽപ്രാപണം അഥവാ ജീവനോടെ ശേഷിക്കുന്ന വിശുദ്ധന്മാർ മരണം കാണാതെ എടുത്തുകൊള്ളപ്പെടും എന്ന വസ്തുത പുതിയനിയമവെളിപ്പാടാണ്.(1കോരി.15:52).എന്നാൽ കർത്താവിന്റെ ഭൂമിയിലേക്കുള്ള വരവ് എന്നത് പഴയനിയമത്തിലും പുതിയനിയമത്തിലും  പറയപ്പെടുന്നതാണ്.
ഉൽപ്രാപണം രക്ഷിക്കപ്പെട്ടവർക്ക് മാത്രമുള്ളതാണ്. മഹത്വപ്രത്യക്ഷത  രക്ഷിക്കപ്പെടാത്തവരെയണ്‌ ബാധിക്കുന്നത്.
സഭയ്ക്കും ഉൽപ്രാപണത്തിനും ഇടയ്ക്ക് ഇനി നിവർത്തിക്കപ്പെടുവാൻ ഏതെങ്കിലും പ്രവചനം ചൂണ്ടികാണിക്കുവാൻ സാദ്ധ്യമല്ല. എന്നാൽ മഹത്വപ്രത്യക്ഷതയക്ക്  mമുമ്പ് ഇനിയും അനേകം അടയാളങ്ങളും പ്രവചനങ്ങളും നിവർത്തിക്കപ്പെടണം.
ഉൽപ്രാപണത്തിൽ സാത്താനെ ബന്ധിക്കുന്നില്ല. സാത്താൻ പൂർവ്വാധികം ശക്തിയോടെ അത്യുഗ്രമായി പ്രവർത്തിച്ചു തുടങ്ങുകയേയുള്ളൂ. മഹത്വപ്രത്യക്ഷതയിങ്കൽ സാത്താനെ ബന്ധിച്ചു അഗാധകൂപത്തിൽ അടച്ചുപൂട്ടും. (വെളി.20:1-3)
ഉൽപ്രാപണശേഷം അന്തിക്രിസ്തുവിനും കള്ളപ്രവാചകനും വെളിപ്പെടുവാനുള്ള സന്ദർഭം കിട്ടും. എന്നാൽ മഹത്വപ്രത്യക്ഷതയിൽ അവരിരുവരെയും പിടിച്ചുകെട്ടി നരകത്തിൽ തള്ളും. വെളി.19:20
കർത്താവ് മേഘത്തിൽ വരുന്നത്  അഥവാ തേജസ്സിൽ വരുന്നതിനെക്കുറിച്ചു മത്താ.24:30 / മർക്കോ.13:26 / ലുക്കോ.22:27 -ൽ പറയുന്നു. അതിൽ മത്തായിയിൽ സകല ഗോത്രങ്ങളും പ്രലപിച്ചുംകൊണ്ടു കാണും എന്ന് പറഞ്ഞിരിക്കുന്നു. മാർക്കോസും, ലൂക്കോസും എഴുതിയതിൽ അവർ കാണും എന്ന് വ്യക്തമായി പറഞ്ഞിരിക്കുന്നു. ഇവിടെ ദൈവസഭയല്ല, ലോകം കാണും എന്നാണു പറഞ്ഞിരിക്കുന്നത്. ആകയാൽ അന്ന് സഭ ഭൂമിയിൽ ഇല്ല. അതിനുമുമ്പ് സഭ എടുത്തുകൊള്ളപ്പെടും.
സഭയുടെ ഉൽപ്രാപണത്തെകുറിച്ച് സഭയോട് പറഞ്ഞിരിക്കുന്ന രണ്ടു ഭാഗങ്ങൾ ഉണ്ട്. 1തെസ്സ.4:16,17 / 1കോരി.15:52. ഈ രണ്ടു ഭാഗങ്ങളിലും സഭ മഹാപീഡനത്തിൽ കടക്കും എന്ന് ഒരു സൂചനപോലും ഇല്ല. അതുപോലെതന്നെ കർത്താവ് വന്നു നമ്മെ ചേർക്കും എന്ന് താൻ നേരിട്ട് വാഗ്ദത്തം ചെയ്യുന്ന വേദഭാഗമാണ് യോഹ.14:1-3 ,. അവിടെയും മഹാപീഡനത്തെക്കുറിച്ചുള്ള യാതൊരു സൂചനയുമില്ല. അതിനാൽ സഭ മഹാപീഡനത്തിൽ കടക്കുകയില്ല.

3 comments:

  1. വചനങ്ങൾ ഉൾക്കൊള്ളിച്ച് കൊണ്ടുള്ള ബ്ലോഗ് കാണാൻ പറ്റിയതിൽ ഒത്തിരി സന്തോഷം .
    കുറച്ച് അക്ഷരങ്ങളുടെ തെറ്റുകൾ കാണുന്നുണ്ട്. യാദൃച്ഛികമാണ് ശരി.
    സ്നേഹത്തോടെ പ്രവാഹിനി

    ReplyDelete
  2. സുഹൃത്തേ ഭക്തിക്കു പുറമെ എന്തെങ്കിലും കൂടെ എഴുതൂ ഇനിയും വരാം

    ReplyDelete
  3. Good one as Pravahini said, needs to look into the structure and typos।
    Keep writing।

    ReplyDelete