Monday, September 23, 2019

യേശുക്രിസ്തുവിന്റെ വീണ്ടുംവരവിലെ രണ്ടുഘട്ടങ്ങൾ

യേശുക്രിസ്തുവിന്റെ പുനരാഗമനത്തിനു രണ്ടു ഘട്ടങ്ങൾ ഉണ്ട്.  ഒന്നാം ഘട്ടത്തിൽ (ഉത്പ്രാപണം-Rapture) കർത്താവ് സഭയെ ചേർപ്പാൻ മദ്ധ്യാകാശത്തിൽ വരുന്നു.(യോഹ.14:3 / 1തെസ്സ.4:16) അപ്പോൾ കർത്താവിന്റെ പാദങ്ങൾ ഭൂമിയിൽ പതിക്കുന്നില്ല. (1തെസ്സ.4:16 ) അപ്പോൾ വിശുദ്ധന്മാർ മാത്രമേ കർത്താവിനെ കാണുകയുള്ളൂ. (യോഹ.14:3 / 1തെസ്സ.4:16) ഒന്നാം ഘട്ടത്തിൽ കർത്താവ് മണവാളനായി (സഭാകാന്തനായി)  വരുമ്പോൾ (1കോരി.11:12)സഭ എടുക്കപ്പെടുന്നു. അതിനെ കുഞ്ഞാടിന്റെ കല്യാണം എന്ന് വിശേഷിപ്പിക്കുന്നു.  ഇത് ഏതു നേരത്തും കർത്താവിന്റെ  പ്രത്യക്ഷത ഉണ്ടാകാം.

എന്നാൽ രണ്ടാം ഘട്ടത്തിൽ (മഹത്വ പ്രത്യക്ഷത) കർത്താവ് സഭയുമായി വരുന്നു. (കൊലോ.3:4) .  ഭൂമിയിൽ വരുന്നു. (സെഖ.14:4)  കർത്താവ് രാജാവും ന്യായാധിപനുമായി വരുന്നു. (യൂദ.15 / വെളി.19:11-16) കർത്താവിന്റെ പാദങ്ങൾ ഒലിവുമലയിൽ ചവിട്ടുന്നു. (സെഖ.14:4) പരസ്യമായി സകല മനുഷ്യരും കാണുന്നു. (മത്താ.25:31,32 / വെളി. 19:20,21 / 20:1,2) ഇതുകണ്ട് പാപികൾ ഭയന്ന് വിറക്കും.

കർത്താവ് മദ്ധ്യാകാശത്തിൽ വരുമ്പോൾ ക്രിസ്തുവിൽ മരിച്ച വിശുദ്ധന്മാർ  ഉയർത്തെഴുന്നേൽക്കുകയും, ജീവനോടിരിക്കുന്ന രക്ഷിക്കപ്പെട്ട വിശുദ്ധന്മാർ മരണം കാണാതെ രൂപാന്തരം പ്രാപിച്ചു കർത്താവിനെ എതിരേൽപ്പാൻ ഉയരത്തിലേക്ക് എടുക്കപ്പെടുകയും ചെയ്യും. മദ്ധ്യാകാശത്തിലെ ഒന്നാം വരവ് രഹസ്യമാണെകിൽ രണ്ടാം വരവ് സകല ഭൂവാസികളും കാണത്തക്കവിധത്തിൽ പരസ്യമായിരിക്കും.

"കർത്താവ് താൻ ഗംമ്പീരനാദത്തോടും പ്രധാന ദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽ നിന്നും ഇറങ്ങിവരികയും ക്രിസ്തുവിൽ മരിച്ചവർ മുമ്പേ ഉയർത്തെഴുന്നേൽക്കുകയും ചെയ്യും. പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോടൊരുമിച്ചു ആകാശത്തിൽ കർത്താവിനെ എതിരേൽപ്പാൻ മേഘങ്ങളിൽ എടുക്കപ്പെടും; ഇങ്ങനെ നാം എപ്പോഴും കർത്താവിനോടു കൂടെ ഇരിക്കും.  ഈ വചനങ്ങളെക്കൊണ്ട് അന്യോന്യം ആശ്വാസിപ്പിച്ചു കൊൾവിൻ. (1തെസ്സ.4:16-18)

1തെസ്സ.4:16-18 --ഈ വാക്യങ്ങളിൽ കർത്താവിന്റെ മദ്ധ്യാകാശത്തിലെ വരവിനെ കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. ആ വരവ് ഏതു നിലയിൽ ആയിരിക്കുമെന്നും, കർത്താവിനെ അകമ്പടി സേവിക്കുന്നവർ ആരൊക്കെയാണെന്നും , അതിന്റെ ഗാംഭീര്യം എന്തായിരിക്കുമെന്നും  അപ്പോൾ എന്തൊക്കെ സംഭവിക്കുമെന്നും  വ്യക്തമായി  രേഖപ്പെടുത്തിയിരിക്കുന്നു.

No comments:

Post a Comment