Monday, September 23, 2019

Tribulation in Bible

ക്രിസ്തുവിശ്യാസികൾക്കു് പ്രത്യാശയും ഒപ്പം ക്രിസ്തുവിനോടുള്ള സ്നേഹം വർദ്ധിക്കുന്നതിനും മതിയായ വിഷയമാണ് "തന്റെ മണവാട്ടി സഭയെ തന്നോടൊപ്പം ചേർക്കുന്നതിനു വേണ്ടിയുള്ള  യേശു കർത്താവിന്റെ വരവ്".
  ഈ വിഷയത്തോടുള്ള ബന്ധത്തിൽ പ്രധാനമായും മൂന്നുവാദങ്ങൾ ഈ ദിവസങ്ങളിൽ FB ൽ ഇടം പിടിച്ചിരിക്കയാണ്.
  1) Pre-tribulation .പീoനത്തിനു മുൻപ്പുള്ള ഉൽ പ്രാപ്രണം.
  2) Mid-tribulation.. പിoനമദ്ധ്യത്തിൽ സഭ എടുക്കപ്പെടും എന്ന വാദം.
  3) Post-tribulation. .. മഹാപീoന ശേഷം സഭ എടുക്കുപ്പെടും എന്ന വാദം.

> ഇതിൽ 2 ഉം 3 ഉം വാദങ്ങൾ ഞാൻ പാടെ നിഷേധിക്കുന്നു.

കാരണം :-
A)യോഹന്നാൽ അപ്പോസ്തോലൻ കണ്ടതും
ഇപ്പോൾ ഉള്ളതും ഇനി സംഭവിപ്പാനുള്ളതും
രേഖപ്പെടുത്തിയിരിക്കുന്നത് "വെളിപ്പാടു" പുസ്തകത്തിലാണ്. Rev .1:19.

> വെളിപ്പാടു പുസ്തകം മൂന്നാം അദ്ധ്യായ അ
വ സാ നത്തോടെ സഭാ കാലയളവ് സമാപ്തി
യിലെത്തുന്നു.
> സഭയുടെ ഉൽപ്രാപണത്തിനു ശേഷമാണ്
" മേലാൽ സംഭവിപ്പാനുള്ളത് " സംഭവിക്കുന്നത് എന്ന് , തുടർന്ന് സഭയോടുള്ള ബന്ധത്തിൽ ഒരു പരാമർശ
ങ്ങളും ഇല്ലാത്തതിനാൽ, നിസ്സംശയം സ്ഥിരീകരിക്കാം.
>നാലാം അദ്ധ്യായം തുടങ്ങുന്നതു തന്നെ "മേലാൽ സംഭവിപ്പാനുള്ളത് " കാട്ടിക്കൊടുക്കുന്നതിനു വേണ്ടിയുള്ള സ്വർഗ്ഗീയ ദർശനമാണ്. Rev.4: 1, 2 .

B) പരിശുദ്ധാത്മാവ്  സ്വർഗ്ഗത്തിലേക്ക് മാറ്റപ്പെടുന്നു.
ഒന്നാം അദ്ധ്യായത്തിൽ (Rev.1)യോഹന്നാൻ കണ്ട
ഏഴ് പൊൻ നിലവിളക്കുകൾ , പരിശുദ്ധാത്മ
സാന്നിദ്ധ്യ നിയന്ത്രണത്തിലുള്ള 7 സഭകൾ
എന്നു കാണിക്കുന്നു. എന്നാൽ Rev . 4:5-ൽ
7ദീപങ്ങൾ ദൈവ സിംഹാസനത്തിനു മുമ്പിൽ ജ്വലിച്ചുകൊണ്ടിരിക്കുന്നതിൽ നിന്നും
ഭൂമിയിൽ നിന്നും സഭയോടൊപ്പം മാറ്റപ്പെട്ട പരിശുദ്ധാത്മാവാം ദൈവത്തിന്റെ സ്വർഗ്ഗത്തിലുള്ള സാന്നിദ്ധ്യമാണ് കാണിക്കുന്നത് .

C) പരിശുദ്ധാത്മാവ് ലോകത്തിൽ വന്നത്
സഭയുടെ കാര്യസ്ഥനായി നിലകൊള്ളുന്നതിനാണു്. John.14:16

> സകല സത്യത്തിലും വഴി നടത്തുന്നതിലേക്കാണ്. John.16:13.

> ഭൂമിയിൽ പരിശുദ്ധാത്മ സാന്നിദ്ധ്യം ഇല്ലാതാകണമെങ്കിൽ  ...... സഭ ഭൂമിയിൽ നിന്നും മാറ്റപ്പെട്ടിരിക്കണം.

> "മേലാൽ സംഭവിപ്പാനുള്ളത" കാണിച്ചു കൊടുക്കുമ്പോൾ "പരിശുദ്ധാത്മാവ് സ്വർഗ്ഗ "
ത്തിലാണു്.
ആയതിനാൽ " പീoന കാലയളവിൽ സഭ
ഭൂമിയിൽ ഇല്ല എന്ന് നിസ്തർക്കം സമ്മതിക്കാം.

തുടരും .............

No comments:

Post a Comment