Thursday, September 5, 2019

യേശുക്രിസ്തു ക്രൂശിൽ മരിച്ചപ്പോൾ ദൈവം മരിച്ചുവോ !!!!!!

ദൈവത്തിനു മരണമുണ്ടോ?? 
ആമുഖമായി എന്താണ് മരണമെന്നുള്ളതിന്റെ അര്ഥമെന്നു ചിന്തിക്കാം .
 മരണത്തിനു വിവിധ അർത്ഥങ്ങളുണ്ട്
1 ) മരണത്തിന്റെ ഭൗമീക ജൈവശാസ്ത്രപരമായ (ശാരീരികമായ ) അര്ഥമെന്നുള്ളത് ജീവിക്കുന്ന ഒന്ന് ജീവനില്ലാതെ ആകുന്ന അവസ്ഥ . ദൈവത്തിന്റെ ഘടന ജൈവശാസ്ത്രപരമല്ല , ആയതിനാൽ തന്നെ ജീവനില്ലാത്ത ഒരു അവസ്ഥ ദൈവത്തിൽ ഉണ്ടാകുന്നില്ല . മനുക്ഷ്യർ മരിക്കുന്നു , ദൈവം മരിക്കുന്നില്ല .
2 ) മരണത്തിന്റെ മറ്റൊരര്ഥമെന്നുള്ളത് നിലനിൽക്കാതാവുക എന്നതാണ് . അഥവാ ഒരിക്കൽ ഉണ്ടായിരുന്ന ഒന്ന് മറ്റൊരിക്കൽ ഇല്ലാതായി എന്ന അവസ്ഥ . ദൈവം ഒരിക്കലും നിലനിൽപ്പ് ഇല്ലാതാകുന്നില്ല. ബൈബിളീക ദൈവം എന്നുമെന്നേക്കും നിലനിൽക്കുന്നു . ആകയാൽ ''ദൈവം മരിക്കുക '' എന്നത് ബൈബിളീക ക്രിസ്തീയവിശ്വാസത്തിനു ഘടക വിരുദ്ധമാണ് . കൂടാതെ വേർപെടുക , അവസാനിക്കുക തുടങ്ങിയ അർത്ഥങ്ങളും മരണത്തോടുള്ള ബന്ധത്തിലുണ്ട് . ദൈവത്തെ കുറിച്ച് ബൈബിൾ വെളിപ്പെടുത്തുന്നത് വായിക്കുക . ''പർവ്വതങ്ങൾ ഉണ്ടായതിന്നും നീ ഭൂമിയെയും ഭൂമണ്ഡലത്തെയും നിർമ്മിച്ചതിന്നും മുമ്പെ നീ അനാദിയായും #ശാശ്വതമായും ദൈവം ആകുന്നു.'' (സങ്കീർത്തനങ്ങൾ 90 : 2) '' യഹോവയായ ഞാൻ #മാറാത്തവൻ; അതുകൊണ്ടു യാക്കോബിന്റെ പുത്രന്മാരേ, നിങ്ങൾ മുടിഞ്ഞുപേകാതിരിക്കുന്നു.''(മലാഖി 3 : 6.) ദൈവത്തിനു എന്തെങ്കിലും അസാധ്യമെന്നല്ല , പകരം മരിക്കുക , പാപം ചെയ്യുക ,...etc ദൈവസ്വഭാത്തിലുള്ളതല്ല/ദൈവ പ്രെകൃതിയിലുള്ളതല്ല എന്നതാണ് ശരി . അസാധ്യമായതൊന്നും ദൈവത്തിനില്ല ദൈവത്തിനു മരണമുണ്ടോ? യേശുക്രിസ്തു ക്രൂശിൽ മരിച്ചപ്പോൾ ദൈവം മരിച്ചുവോ? ദൈവം മരിക്കുന്നു എന്ന വാദം യേശുക്രിസ്തുവിനെ വേണ്ട നിലയിൽ ബൈബിളീകമായി മനസ്സിലാക്കാത്ത അവിശ്വാസികളുടെ strawman വാദ ചിന്താഗതിയിൽ നിന്നുഉണ്ടാവുന്നതാണ്. അതായതു , ''യേശുക്രിസ്തു ദൈവം ആണല്ലോ ; ദൈവത്തിനു മരണമില്ലല്ലോ , പക്ഷെ യേശുക്രിസ്തു മരിച്ചു. ആയതിനാൽ യേശുക്രിസ്തു ദൈവമല്ല'' എന്നുള്ള വാദം . യേശുക്രിസ്തുവിന്റെ വ്യക്തിത്വത്തെ വേണ്ടനിലയിൽ മനസ്സിലാക്കാത്തതുകൊണ്ടുള്ള strawman വാദമാണിത് എന്ന് വായനക്കാർ മനസ്സിലാക്കിയിരിക്കണം . ആരാണ് ബൈബിളിലെ യേശുക്രിസ്തു? യേശുക്രിസ്തു ഒരേ സമയം പൂർണ്ണ ദൈവവും പൂർണ്ണ മനുക്ഷ്യനും ആണ് , അഥവാ ദൈവത്വം മനുക്ഷ്യത്വവും പൂർണ്ണമായി ഒരേ സമയം ഒരു വ്യക്തിയിൽ ഉൾക്കൊണ്ടിരിക്കുന്ന വ്യക്തിത്വം . ദൈവശാസ്ത്രപരമായി ഇതിനെ hypostatic union എന്ന് വിളിക്കുന്നു . അതായത് യേശുക്രിസ്തു എന്ന ഒറ്റവ്യക്തിയിൽ വ്യത്യസ്തങ്ങളായ രണ്ടു പ്രെകൃതികൾ - ദൈവം മനുക്ഷ്യൻ - പൂർണ്ണമായി ഒരേസമയം ഉൾക്കൊണ്ടിരിക്കുന്നു എന്ന ഉപദേശം . യേശുക്രിസ്തുവിന്റെ ഈ വ്യക്തിത്വ വിശിഷ്ടത (hypostatic union) കൊണ്ട് പലപ്പോഴും അത്ര കൃത്യതയോടെയല്ലെങ്കിലും ''ദൈവം ക്രൂശിൽ മരിച്ചു'' എന്ന് പൊതുവായി പറയുന്നു . വാസ്തവത്തിൽ ആരാണ് മരിച്ചത് യേശുക്രിസ്തുവിൽ പൂർണ്ണ മനുക്ഷ്യനാണ് മരിച്ചത്; കാരണം ദൈവത്തിനു അഥവാ ദൈവത്വത്തിനു മരണമില്ല എന്നത് തന്നെ . ആകയാൽ യേശുക്രിസ്തുവിലെ മനുക്ഷ്യനുണ്ടായ ജീവശാസ്ത്രപരമായ മരണമാണ് (ശാരീരിക മരണം ) കാൽവരി ക്രൂശിൽ സംഭവിച്ചത് . അത് ക്രിസ്തുവിലെ ദൈവത്വത്തിന്റെ മരണമല്ല, കാരണം ദൈവത്തിനു മരണമില്ല . എന്താണ് hypostatic union ? ദൈവം മനുക്ഷ്യനായി ജീവിച്ച ലോകത്തിലെ ഏക വ്യക്തിയാണ് യേശുക്രിസ്തുവാണ് . ദൈവം മനുക്ഷ്യ ജഡത്തിൽ = യേശുക്രിസ്തു . '' ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു. ...14 വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. '' (യോഹ 1 :1 , 14 ).
അതായത് യേശുക്രിസ്തു എന്ന ഒറ്റവ്യക്തിയിൽ വ്യത്യസ്തങ്ങളായ രണ്ടു പ്രെകൃതികൾ - ദൈവം മനുക്ഷ്യൻ. ദൈവം മനുക്ഷ്യനായപ്പോൾ അവനിലെ ദൈവത്വം മാറിയില്ല. പകരം ദൈവത്വവും മനുക്ഷ്യത്വവും അതിന്റെ പൂർണ്ണതയിൽ ഒരേ സമയം വിത്യസ്തങ്ങളായി നിലകൊള്ളുന്നു . എന്തല്ല യേശുക്രിസ്തുവിന്റെ hypostatic union ? കേവലം ദൈവം ഒരു മനുക്ഷ്യന്റെ ഉള്ളിൽ ആയി എന്നതല്ല , അതേപോലെ ഒരു മനുക്ഷ്യൻ ദൈവത്വത്തെ വെളിപ്പെടുത്തി (manifested ) എന്ന നിലയിലുമല്ല . അതേപോലെ ദൈവത്വവും മനുക്ഷ്യത്വവും കൂട്ടികലർത്തിയെന്നുമല്ല . അതേപോലെ ദൈവത്വവും മനുക്ഷ്യത്വവും കൂട്ടിക്കലർത്തി പുതിയൊരു ദൈവമനുക്ഷ്യൻ എന്ന അര്ഥത്തിലുമല്ല ബൈബിളീക യേശുക്രിസ്തുവിനെ മനസ്സിലാക്കേണ്ടത് . യേശുക്രിസ്തു ദൈവം, കൃത്യമായി ദൈവപുത്രൻ ജഡമെടുത്ത പൂർണ്ണ ദൈവവും (ദൈവപുത്രൻ) പൂർണ്ണ മനുക്ഷ്യനുമാണ് . ഈ രണ്ടു സ്വഭാവങ്ങളും പൂർണ്ണമായും വ്യത്യസ്തങ്ങളാണ് , പക്ഷെ ഒരേ വ്യക്തിയിൽ ഒരേ സമയം വിത്യസ്തങ്ങളായി സ്വതന്ത്രമായി പ്രവർത്തിക്കുകയും നിലകൊള്ളുകയും ചെയ്യുന്നു . ഇത് മനസ്സിലാക്കാൻ താഴോട്ടുള്ള ബൈബിളീക ഉദാഹരണങ്ങൾ വായിക്കുക . യേശുക്രിസ്തുവിലെ ദൈവത്വവും മനുക്ഷ്യത്വവും
1 ) ദൈവമായി ആരാധിക്കപെട്ടു (മത്തായി 2 :2 , 11 ; 14 :33 ); അതെ സമയം , ജഡമെടുത്ത മനുക്ഷ്യനെന്ന നിലയിൽ യേശുക്രിസ്തു പിതാവിനെ ആരാധിക്കുന്നു (യോഹ 17 )
 2 ) യേശുക്രിസ്തുവിനെ ദൈവമെന്ന് വിളിക്കപ്പെടുന്നു (യോഹ 20 :28 ; എബ്രാ 1 :8 ); അതെ സമയം , യേശുക്രിസ്തുവിനെ മനുക്ഷ്യനെന്നു പറഞ്ഞിരിക്കുന്നു (മാർക്കോസ് 15 :39 ; യോഹ 19 :5 ).
3 ) യേശുക്രിസ്തുവിനെ ദൈവപുത്രന് എന്ന് വിളിക്കുന്നു (മാർക്കോസ് 1 : 1 ); അപ്പോൾ തന്നെ ക്രിസ്തുവിനെ മനുക്ഷ്യപുത്രൻ എന്നും വിളിക്കുന്നു ( മത്തായി 9 :6 ff ).
 4 )ദൈവമെന്ന നിലയിൽ പ്രാർത്ഥന സ്വീകരിക്കുന്നു (അപ്പൊ 7 : 59 ); അപ്പോൾ തന്നെ യേശുക്രിസ്തു പിതാവിനോട് പ്രാർത്ഥിക്കുകയും ചെയ്യുന്നു (യോഹ 17 )
5 ) ദൈവമെന്ന പാപമില്ലാത്തവൻ (1 പത്രോസ് 2 : 22 ; എബ്രാ 4 :15 ); പക്ഷെ , മാനുഷയെനെന്ന നിലയിൽ സാത്താനാൽ പരീക്ഷിക്കപെടുന്നു (മത്താ 4 :1 )
6 ) ദൈവമെന്ന നിലയിൽ യേശുക്രിസ്തു എല്ലാം അറിയുന്നു (യോഹ 21 :17 ); മനുക്ഷ്യനെന്ന നിലയിൽ ക്രിസ്തു ജ്ഞാനത്തിൽ വളരുന്നു (ലൂക്കോസ് 2 :52 ).
7 ) ദൈവമെന്ന നിലയിൽ നിത്യജീവനെ നൽകുന്നു (യോഹ 10 :28 ); മനുക്ഷ്യനെന്ന നിലയിൽ യേശുക്രിസ്തു മരിച്ചു (റോമർ 5 :8 ).
8 ) യേശുക്രിസ്തുവിൽ ദൈവത്തിന്റെ സർവ്വ സമ്പൂർണ്ണതയും വസിക്കുന്നു (കൊലോ 2 :9 ); അപ്പോൾ തന്നെ മനുക്ഷ്യനെന്ന നിലയിൽ മാംസവും അസ്ഥിയുമുള്ള ശരീരവും ക്രിസ്തുവിനുണ്ട് (ലൂക്കോസ് 24 : 39 ) ആകയാൽ പൂർണ്ണ മനുക്ഷ്യനായ യേശുക്രിസ്തുവിന്റെ ലോകമുണ്ടാകുന്നതിനും മുമ്പ് തനിക്കു പിതാവിന്റെ അടുക്കലുള്ള മഹത്വത്തെ അവകാശപ്പെടുവാൻ കഴിയും (യോഹ 17 : 5 ); യേശുക്രിസ്തുവിനു സ്വർഗത്തിൽ നിന്ന് ഇറങ്ങിവന്ന് സ്വർഗത്തിലിരിക്കുന്ന മനുക്ഷ്യപുത്രൻ എന്ന് അവകാശപ്പെടുവാൻ കഴിയും (യോഹ 3 : 13 ); മനുക്ഷ്യനായ യേശുക്രിസ്തുവിനു സർവ്വവ്യാപകത്വം അവകാശപ്പെടുവാൻ സാധിക്കുന്നു (മത്തായി 28 :20 ). യേശുക്രിസ്തുവിനു മാനുഷീക ശരീരവും മാനുഷീകാത്മാവും ഉണ്ടായിരുന്നു . ❗️യോഹന്നാൻ 19 : 34. എങ്കിലും പടയാളികളിൽ ഒരുത്തൻ കുന്തംകൊണ്ടു അവന്റെ #വിലാപ്പുറത്തു കുത്തി; ഉടനെ #രക്തവും വെള്ളവും പുറപ്പെട്ടു. 👉മാനുഷീക ശരീരം👆 ❗️മർക്കൊസ് 2 : 8. ഇങ്ങനെ അവർ ഉള്ളിൽ ചിന്തിക്കുന്നതു യേശു ഉടനെ മനസ്സിൽ (His spirit ) ഗ്രഹിച്ചു ...” (And immediately when Jesus perceived in his #spirit that ... KJV) 👉മാനുഷീക ആത്മാവു👆
✅ആകയാൽ യേശുക്രിസ്തുവിന്റെ ശാരീരിക മരണം തന്റെ മാനുഷീക ശരീരത്തിന്റെ മരണം. യേശുക്രിസ്തുവിന്റെ ആത്മീക മരണം, തന്റെ മാനുഷീക ആത്മാവിന്റെ മരണം (ദൈവവുമായുള്ള ആത്മ്മീക ബന്ധം വേർപെടൽ - “എന്റെ ദൈവമേ, എന്റെ ദൈവമേ നീ എന്നെ കൈവിട്ടെതെന്തു ...” ) .
✅നിത്യനാം ദൈവത്തിന്റെ പുത്രൻ എന്ന നിലയിലും ദൈവം (പിതാവ്, പുത്രൻ , പരിശുദ്ധാത്മാവ്) ആത്മാവാകായാലും ശ്വാശ്വതനാകയാലും യേശുക്രിസ്തുവിലെ ദൈവത്വം മരിക്കുന്നില്ല. ആകയാൽ യേശുക്രിസ്തുവെന്ന ക്രൂശിലെ മരണം ക്രിസ്തുവിലെ മനുക്ഷ്യന്റെ മരണമാണ് .
ദൈവത്വത്തിന്റെ മരണമല്ല . ദൈവത്തിനു മരണമില്ല , മാറ്റമില്ല. ഇന്നും യേശുക്രിസ്തു ദൈവപുത്രനാം ദൈവമായും മനുക്ഷ്യനായും പിതാവിന്റെ വലതുഭാഗത്ത് പക്ഷവാദം ചെയ്യുന്നു . ''ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: 6 എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ. '' (1 Tതിമോത്തി 2 : 5 , 6 ) ചുരുക്കത്തിൽ യേശുക്രിസ്തു മരിച്ചില്ലേ , ദൈവത്തിനു മരിക്കാൻ കഴിയില്ല , ആകയാൽ യേശുക്രിസ്തു ദൈവമല്ല എന്നുള്ള ബൈബിളീക ദൈവവിരോധികളുടെ വാദത്തിന്റെ വചനവിരുദ്ധ മനസ്സിലാക്കുവാൻ ഈ ലേഖനം വായനക്കാരെ സഹായിക്കട്ടെ !!!
 വാലറ്റം 
  ദൈവത്തിനു എന്തെങ്കിലും അസാധ്യമെന്നല്ല , പകരം മരിക്കുക , പാപം ചെയ്യുക ...etc ദൈവസ്വഭാത്തിലുള്ളതല്ല/ദൈവ പ്രെകൃതിയിലുള്ളതല്ല എന്നതാണ് ശരി . അസാധ്യമായതൊന്നും ദൈവത്തിനില്ല .

No comments:

Post a Comment